HIGHLIGHTS : ന്യൂദില്ലി: ഡീസല്‍വില 5 രൂപ വര്‍ദ്ധിപ്പിച്ചു.
ന്യൂദില്ലി: ഡീസല്‍വില 5 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍വരും.
ഡീസല്‍ വിലവര്‍ദ്ധിനവിന്റെ വിവരം അറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. കേരളത്തില്‍ പലയിടങ്ങളിലും ഡിവൈഎഫ്‌ഐ,യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. വിലവര്‍ധനവ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സിപിഐം മുന്നറിയിപ്പ് നല്‍കി. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും അറിയിച്ചു.

പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തി. ഒരുവര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറു സിലിണ്ടറുകളെ ഒരു കുടുംബത്തിന് ഇനി ലഭിക്കുകയുള്ളു. ആറു സിലിണ്ടറില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 700 രൂപയോളം അധികം നല്‍കേണ്ടിവരും.
കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം.
രണ്ടുദിവസം മുമ്പ് ഇന്ധനവില വര്‍ധിപ്പിക്കണമെന്ന് പെട്രോളിയം കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയ പെട്രോളിയം മന്ത്രി ജെയ്പാല്‍ റെഡ്ഢി ഇപ്പോള്‍ പ്രസ്താവന പിന്‍വലിക്കുകയും വിലവര്‍ധനവ് അനിവാര്യമാണെന്ന് പ്രതികരിക്കുകയുമാണുണ്ടായത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിക്കും വിലവര്‍ധിപ്പിക്കുന്നതില്‍ അനുകൂല സമീപനമാണ്.