HIGHLIGHTS : പൂത്തന്‍ സാമ്പത്തിക നയങ്ങള്‍ അതിന്റെ പൂര്‍ണ്മരുപത്തിന്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായി
ദില്ലി : പൂത്തന്‍ സാമ്പത്തിക നയങ്ങള്‍ അതിന്റെ പൂര്‍ണ്മരുപത്തിന്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായി ഡീസലിന്റെ വിലനിയത്രണം പൂര്‍ണ്ണമായും എടുത്തകളയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. കൂടാതെ കുടുതല്‍ മേഖലകളിലേക്ക് വിദേശനിക്ഷേപം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക യോഗത്തിന്‍ സംസാരിക്കുക്കയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ധന സബ്‌സീഡി വെട്ടിക്കുറക്കുന്നതിന്‍ മുന്‍ഗണന കൊടുക്കുന്ന നടപടികള്‍ തൂടങ്ങിക്കഴിഞെന്നും പാചക വാതക സബസീഡി നിയന്ത്രീക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഡീസലിന്റെ വിലയും വരൂം ദിനങ്ങളില്‍ കമ്പോളാധിഷ്ഠധമാക്കുമെന്നും അദ്ദേഹം പറഞ്ഞു
