Section

malabari-logo-mobile

ഡല്‍ഹി പെണ്‍കുട്ടിയെ ബസ്‌കയറ്റിക്കൊല്ലാനും ശ്രമിച്ചു.

HIGHLIGHTS : ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 23 കാരിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചശേഷം ബസ് കയറ്റി കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് സാക്ഷിമൊഴി.

കൂട്ടമാനഭംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയേയും യുവാവിനെയും പുറത്തേക്ക് എടുത്തെറിയുകയായിരുന്നു. റോഡില്‍ വീണ പെണ്‍കുട്ടിയുടെ നേര്‍ക്ക് റിവേഴ്‌സ് എടുത്ത് ബസ്് കയറ്റാനായിരുന്നു ശ്രമം. എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ വലിച്ചു നീക്കിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തന്നെ ആക്രമിച്ചവരെ ശക്തമായ രീതിയില്‍ തന്നെ പെണ്‍കുട്ടി ചെറുത്തിരുന്നു. ഇതിന് തെളിവാണ് പെണ്‍കുട്ടി പ്രതികളില്‍ കടിച്ചേല്‍പ്പിച്ച മുറിവുകള്‍. ഇത് പ്രതികള്‍ക്കെതിരെയുള്ള പ്രധാന തെളിവാണ്.

sameeksha-malabarinews

ആയിരം പേജുകളുള്ള കുറ്റ പത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും സോഫ്‌റ്റെ്‌വെയര്‍ എഞ്ചിനിയറുമായ 28 കാരനാണ് കേസിലെ പ്രധാന സാക്ഷി. കുറ്റപത്രം വ്യാഴാഴിച കോടതിയില്‍ സമര്‍പ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!