ഡല്‍ഹി കൂട്ടമാനഭംഗം;പെണ്‍കുട്ടി മരിച്ചു.

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍

malabarinews

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരായ പെണ്‍കുട്ടി മരിച്ചു. ഇന്നുപുലര്‍ച്ചെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണ സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുണ്ടായിരുന്നു.

sameeksha

മൃതദേഹം വൈകുന്നേരം നാല് മണിയോടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.

ഉത്തര്‍ പ്രദേശ് സ്വദേശിയായ പെണ്‍കുട്ടി ഫിസിയോ തെറാപ്പി കോഴ്‌സ് കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. 16-ാ തിയ്യതി സൂഹൃത്തിനൊപ്പം സിനിമകണ്ട് മടങ്ങവെയാണ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ച് വസന്ത് വിഹാര്‍ നഗറില്‍ ആറു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സഫ്ദര്‍ ജംഗ്ഷനിലെ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കൂട്ടമാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിന്റെ വിചാരണ ജനുവരി 3 ന് ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!