ഡല്‍ഹി കൂട്ടബലാത്സംഗ കേസ്; ശിക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി

HIGHLIGHTS : ദില്ലി : ദില്ലി കൂട്ടബലാത്സംഗ കേസില്‍ വാദം പൂര്‍ത്തിയായി.

ദില്ലി : ദില്ലി കൂട്ടബലാത്സംഗ കേസില്‍ വാദം പൂര്‍ത്തിയായി. ശിക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെളളിയാഴ്ച ഉച്ചക്ക് 2.30 നായിരിക്കും ശിക്ഷ വിധിക്കുക. 1 മണിക്കൂര്‍ നീണ്ടു നിന്ന ശേഷമാണ് വാദം പൂര്‍ത്തിയാക്കിയത്.

കേസിലെ നാല് പ്രതികള്‍ക്കും വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ സാഹചര്യ സമ്മര്‍ദ്ധത്താലാണ് ഇങ്ങനെ ചെയ്തതെന്നും പ്രതികളുടെ പ്രായവും മാതാപിതാക്കളുടെ ആരോഗ്യ നിലയും കണക്കിലെടുത്ത് ജീവപര്യന്തം മാത്രം നല്‍കിയാല്‍ മതിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപെട്ടിരുന്നു.

sameeksha-malabarinews

പ്രതികള്‍ കോടതി മുറിക്കുള്ളില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ലോകത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ 4 പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!