ട്രെയിന്‍ സ്‌കൂള്‍ ബസില്‍ ഇടിച്ച് 5 കുട്ടികള്‍ മരിച്ചു.

അമൃത്സര്‍ : പഞ്ചാബില്‍ സ്‌കൂള്‍ ബസില്‍ ട്രെയ്‌നിടിച്ച് 5 കുട്ടികള്‍ മരിച്ചു. 19 കുട്ടികള്‍ പരിക്കേറ്റു. അമൃത്സറിനു സമീപം കോട്ട് മെഹ്താബ് സിങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിയാസ് സ്‌റ്റേഷനില്‍ നിന്നും ഗോവിന്ദ് വാളിലേക്ക് പോവുകയായിരുന്ന മിനി പാസഞ്ചര്‍ ട്രെയിനാണ് ബസിലിടിച്ചത്.

ബാബ ബകല ടൗണിലെ സന്ത് ബാബ മാജ്ഹ സിങ് കര്‍മജോട്ട് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ട്രെയിന്‍ ലെവല്‍ക്രോസ് മുറിച്ച് കടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്.

അപതടത്തില്‍ മരിച്ച കുട്ടികള്‍ 12 നും 14 നും ഇടയിലുള്ളവരാണ്.

ട്രെയിന്‍ തീപിടുത്തത്തിന് അന്വേവഷണത്തിന് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു.റെയില്‍വേ സഹമന്ത്രി കെ എച്ച് മുനിയപ്പയാണ് ഉത്തരവിട്ടത്.

Share news
error: Content is protected !!
Scroll to Top