HIGHLIGHTS : പാറ്റ്‌ന: ബീഹാറില്‍ ജനകൂട്ടത്തിനിടിയില്‍ ട്രെയിന്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 25 പേര്‍ മരിച്ചു. ഇന്നു രാവിലെ പാറ്റ്‌നയില്‍ 160 കിലോമീറ്റര്‍ അകലെ...
പാറ്റ്‌ന: ബീഹാറില്‍ ജനകൂട്ടത്തിനിടിയില്‍ ട്രെയിന്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 25 പേര്‍ മരിച്ചു. ഇന്നു രാവിലെ പാറ്റ്‌നയില്‍ 160 കിലോമീറ്റര്‍ അകലെ ഖഗാരിയിലാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാജധാനി എക്‌സ്പ്രസ്സാണ് ഖഗാരിയിലെ സ്ഥാന്‍ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന റെയില്‍വേസ്റ്റേഷനിലേക്ക് പാഞ്ഞുകയറിയത്. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ പാളത്തിലൂടെ കടക്കുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. സഹസ്രയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ്സാണ് അപകടത്തില്‍ പെട്ടത്.

സംഭവത്തെ തുടര്‍ന്ന് രോഷകുലരായ ജനങ്ങള്‍ ട്രെയിന്‍ ഡ്രൈവറെ മര്‍ദ്ധിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.