പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍ പിരിക്കേണ്ടി വരും: മന്ത്രി അബ്ദുറബ്ബ്

റെയില്‍വെ ഗേറ്റിന് അടിപ്പാത നിര്‍മ്മിക്കും.

പരപ്പനങ്ങാടി മെയ് 11 ന് ഉദ്ഘാടനം ചെയ്യുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കേണ്ടി വരുമെന്ന് മന്ത്രി പികെ അബ്ദുറബ്ബ്.. റെയില്‍വെ ഗേറ്റ് അടച്ചിടുന്നതോടെ കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ അടിപ്പാത നിര്‍മ്മിക്കുമെന്നും മന്ത്രി.
പരപ്പനങ്ങാടി പ്രസ്‌ഫോറം സംഘടിപ്പിച്ച   ‘പ്രസ് ഡസ്‌ക്കില്‍ മിനിസ്റ്റര്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മന്ത്രി.

പരപ്പനങ്ങാടിയുടെ വികസനത്തിനായി ഈ ബജറ്റിലനുവദിച്ച 117കോടി രൂപയുടെ പദ്ധതികളെ കുറിച്ചും, അവ വേഗത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി നടത്തേണ്ട ഇടപെടലുകളെ കുറിച്ചുമുള്ള സംശയങ്ങളും ആശങ്കകളും ജനങ്ങള്‍ മന്ത്രിയുമായി പങ്കുവെച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യസംഘടനയുടെ പ്രതിനിധികളും നാട്ടുകാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

യു കലാനാഥന്‍ മാസ്റ്റര്‍ മോഡറേറ്ററായ പരിപാടിയില്‍ പ്രസ്സ് ഫോറം പ്രസിഡന്റ് ഹംസ കടവത്ത്,അഹമ്മദുണ്ണി, ഇക്ബാല്‍ മലയില്‍, പി സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top