ടൂറിസ്റ്റുകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്: ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരം.

ശ്രീനഗര്‍ : കാശ്മീരിലെ മനോഹരമായ കാഴ്ചകള്‍കണാന്‍ എത്തുന്ന ടൂറിസ്റ്റുകള്‍ ഇനി മുതല്‍ ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി കാശ്മീര്‍ ഘടകം. ഈ നിര്‍ദേശം നടപ്പിലാക്കണമെന്ന് ഇവര്‍ കാശ്മീര്‍ ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടു.

തങ്ങള്‍ ഇസ്ലാമിക വസ്ത്ര ധാരണ രീതി പിന്‍തുടരണമെന്ന് പറയുന്നില്ലെന്നും എന്നാല്‍ കാശ്മീരിന്റെ പ്രാദേശിക സംസ്‌കാരം ഉള്‍കൊള്ളുന്ന വസ്ത്ര ധരണമായിരിക്കണം ഇവിടെ എത്തുന്നവര്‍ സ്വീകരിക്കേണ്ടത് എന്നുമാണ് ജമാഅത്തെ ഇസ്ലാമി വക്താവ്് സഹീദ് അലി ആവശ്യപ്പെട്ടത്.

ടൂറിസ്റ്റുകള്‍ ഈ നിര്‍ദേശത്തിന് എതിരെ ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ഒരു ജനാധിപത്യരാജ്യത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്തരം ധരിക്കാനുള്ള അവകാസമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കാശ്മീര്‍ താഴ്വരയില്‍ ഈ വര്‍ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് ടൂരിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top