HIGHLIGHTS : തിരു : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ
തിരു : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ കേരളാ പോലീസില്‍ എതിര്‍പ്പ്.
സിബിഐക്ക് അന്വേഷണം കൈമാറുന്നതിനെ കുറിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് എഡിജിപി വിന്‍സന്‍ എം പോള്‍ വ്യക്തമാക്കി. ഇതേകുറിച്ച് അദേഹം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അന്വേഷണം സി ബി ഐ എ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇപ്പോള്‍ തുടരുന്ന അന്വേഷണം നിര്‍ത്തിവെക്കേണ്ടിവരുമെന്നും അങ്ങനെ ചെയ്താല്‍ മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടുന്നതിനെചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്.
ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ടിപിയുടെ ഭാര്യ രമയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.