HIGHLIGHTS : കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ കൊയിലാണ്ടിയില്‍വെച്ചാണ് അറസ്റ്റ് നടന്നത്.
അറസ്റ്റ് സമയത്ത് സിപിഐഎം നേതാക്കളായ എം ഭാസ്‌കരനും,മെഹബൂബും ഇദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇദേഹത്തെ പ്രത്യേക അന്വഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പോഫീസിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.
കെ.കെ.ലതിക എം.എല്‍.എയുടെ ഭര്‍ത്താവാണ് മോഹനന്‍. ചന്ദ്രശേഖരന്‍ വധത്തില്‍ നേരത്തേ അറസ്റ്റിലായ കുന്നുമ്മക്കര ലോക്കന്‍ കമ്മിറ്റിയംഗം കെ.സി രാമകൃഷ്ണന്‍, സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹനന്‍ അറസ്റ്റിലാവുന്നത്.
ഇത് താന്‍ പ്രതീക്ഷിച്ച വാര്‍ത്തയാണെന്നും എന്തുകൊണ്ടാണ് അറസ്റ്റ് ഇത്രവൈകി എന്നുമാത്രമേ താന്‍ ചിന്തിക്കുന്നുള്ളു എന്നും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ പ്രതികരിച്ചു.
സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമായാണ് മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തതെന്നും നേതാക്കാന്‍മാരെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും കെ കെ ലതിക എംഎല്‍എ ഇതിനോട് പ്രതികരിച്ചത്.