ടി പി വധം ; പി ജയരാജനെ ചോദ്യം ചെയ്യും.

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യും. പിടിയിലായ കൊടി സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ചോദ്യം ചെയ്യുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

38 പേര്‍ ഉള്‍പ്പെടുന്ന പ്രതിപട്ടികയ്ക്ക് അന്വേഷണ സംഘം രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ ജയരാജനുമുണ്ട്.

ടിപി വധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രധാനവിവരങ്ങളാണ് കൊടിസുനി നല്‍കിയിരുന്നത്.

Share news
error: Content is protected !!
Scroll to Top