ടി.പി.യുടെ വധം : 3 പോര്‍ ആന്ധ്രയില്‍ പിടിയില്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധമുള്ളവരെന്ന് കരുതുന്ന മൂന്ന് പേരെ  ആന്ധ്രയില്‍ വെച്ച്‌ അന്വേഷണ സംഘം പിടികൂടി.

വെള്ളിയാഴ്ചയാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മുഖ്യ പ്രതികളായ കൊടി സുനിയും പള്ളൂര്‍ സ്വദേശി റഫീഖും ആന്ധ്രയിലേക്ക് കടന്നു എന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കുറച്ചുദിവസങ്ങളായി  ആന്ധ്രയിലുണ്ട്.  പിടിയിലായവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണോ എന്ന കാര്യം അന്വേഷണസംഘം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതാണെന്നാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരം

Share news
error: Content is protected !!
Scroll to Top