ചുമര്‍ചിത്രകല കോഴ്‌സ്

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയിലുള്ള വാസ്തുവിദ്യാഗുരുകുലം ചുമര്‍ചിത്ര രചനയില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നു. സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ കോഴ്‌സ്ഫീസ് 8000 രൂപ. ആകെ സീറ്റുകളുടെ എണ്ണം 20. എസ്.എസ്.എല്‍.സി. വിദ്യാഭ്യാസയോഗ്യതയുള്ള, 17 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പരിഗണിക്കും.പ്രോസ്‌പെക്റ്റസും അപേക്ഷാഫോമും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ്ഓഫീസില്‍ മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പിന്‍ -689633, പത്തനംതിട്ട വിലാസത്തില്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ എട്ട്.

 

Share news
error: Content is protected !!
Scroll to Top