കോഴിക്കോട് : ടി പി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഇവരില്‍ ഒരാള്‍ സിപിഐഎം ഒഞ്ചിയം ലോക്കല്കമ്മിറ്റിയംഗമാണ്. ഇതോടെ ഈ കേസിന്റെ അന്വേഷണം സിപിഐഎമ്മിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്, കുട്ടന് എന്ന ദീപു, രഞ്ജിത്ത്, ലംബു പ്രദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റു ചെയ്ത ഇവരിലൊരാളെകുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല.
കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു.
ചന്ദ്രശേഖരന് വധക്കേസില്് ആദ്യമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയില്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.




