HIGHLIGHTS : ദില്ലി: ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ടി കെ രജീഷിന് പാര്‍ട്ടിയുമായി
ദില്ലി: ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ടി കെ രജീഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ കണ്ണൂര്‍ക്കാരനാണെന്നും പൊന്ന്യം പാട്യം മേഖലകള്‍ തനിക്ക് പരിചയമുള്ള മേഖലയാണെന്നും തനിക്കുപോലും രജീഷിനെ അറിയില്ലെന്നും പിണറായി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി കൊടിസുനി പാര്‍ടി അംഗമല്ല. പോലീസ് തയ്യാറാക്കിയ മൊഴിയാണ് മര്‍ദ്ധന മുറയിലൂടെ അറസ്റ്റ് ചെയ്തവരെ കൊണ്ട് പറയിക്കുന്നതെന്നും ഇതിനെയാണ് പാര്‍ടി എതിര്‍ക്കുന്നതെന്നും പിണറായി പറഞ്ഞു.
നേരത്തെ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജനും രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു.
