ടിപ്പര്‍ലോറി ഓട്ടോയിലിടിച്ച് 3 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ചിറമംഗലത്ത് ചുടലപ്പറമ്പിന് സമീപം ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പറിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ പുത്തന്‍പീടിക സ്വദേശി ചക്കുങ്ങല്‍ നന്ദനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരായ ഉണ്ണിയാലുങ്ങല്‍ നസീജ(28), സീനത്ത്(28) എന്നിവരെ പരപ്പനങ്ങാടി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Share news
error: Content is protected !!
Scroll to Top