ടിപി വധം;സിപിഐ(എം) കോണ്‍ഗ്രസ്സ് ഗൂഢാലോചന അന്വേഷിക്കണം;മുല്ലപ്പള്ളി

HIGHLIGHTS : കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) കോണ്‍ഗ്രസ്സ് ഗൂഢാലോചന അന്വേഷിക്കണം

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) കോണ്‍ഗ്രസ്സ് ഗൂഢാലോചന അന്വേഷിക്കണം മെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സിബിഐക്ക് കൈമാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

രമയുള്‍പ്പെടെയുള്ള ആര്‍എംപി യുടെ ആവശ്യം ന്യായമാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേസില്‍ ദുര്‍ബലരായ സാക്ഷികളെ ഹാജരാക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ടിപി വധം നടക്കില്ലെന്നും കേസില്‍ നിന്നും കൂറുമാറിയ പ്രതികള്‍ ജൂഡീഷ്യറിയെ പരിഹസിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!