HIGHLIGHTS : പട്ടാമ്പി: കേരളത്തിലെ ഭരണം നടത്തുന്നതും കൊണ്ടുനടക്കുന്നതും തങ്ങളാണെന്ന് മുസ്ലിംലീഗ്
മുസ്ലിം ലീഗിന് ഹിതകരമല്ലാത്തതൊന്നും അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ സംസ്ഥാനത്ത് നടക്കില്ലെന്ന് അംഗങ്ങളും പ്രവര്‍ത്തകരും മനസിലാക്കണമെന്നും മന്ത്രി പ്രസ്താവിച്ചു. ലീഗാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്നും നമ്മളത് പരസ്യമായി പറയാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതോടെ യുഡിഎഫില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെ മുരളീധരന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു പാര്‍ട്ടിയുടെ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ ആരും ജയിക്കില്ലെന്നും 2004 ഉം 2006 ഉം ആരും മറക്കേണ്ടെന്നും മുരളീധരന്‍ ഓര്‍മ്മപ്പെടുത്തിമന്ത്രിയുടെ അഭിപ്രായം സത്യസന്ധമാണെന്നും അതുതന്നെയാണ് കേരളത്തില്‍ നടക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇതിനോട് പ്രതികരിച്ചു.കുറച്ചുനാള്‍ കൂടി അവര്‍ ഇത്തരം പ്രസ്താവന നടത്തുമെന്നും ഇതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കുമെന്നും ഇത് ജനാധിപത്യ സംവിധാനമാണെന്ന് ലീഗ് നേതാക്കള്‍ ഓര്‍ക്കണമെന്നും സുകുമാരന്‍നായര്‍ പ്രതികരിച്ചു.
എന്നാല്‍ പട്ടാമ്പിയില് ലീഗ് യോഗത്തില് താന് നടത്തിയ പ്രസ്താവന വിവാദങ്ങള് സൃഷ്ടിക്കുന്നതിനു വേണ്ടി മാധ്യമങ്ങള് വളച്ചൊടിച്ചിരിയ്ക്കുകയാണെന്ന് മന്ത്രി ഇബ്രാഹീം കുഞ്ഞ് കൊച്ചി യില്‍ പറഞ്ഞു