ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ രാജിവെച്ചു

HIGHLIGHTS : ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ

careertech

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ രാജിവെച്ചു. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ രാജിക്ക് കാരണം. രാജിവെക്കുന്നതിന് മുമ്പായി നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

ബിജെപി നേതൃത്വം നല്‍കുന്ന അര്‍ജ്ജുന്‍ മുണ്ട മന്ത്രിസഭയ്ക്കുള്ള പിന്തുണ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിന്‍വലിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത ശേഷം ഗവര്‍ണറോട് രാജിക്ക് ശുപാര്‍ശ ചെയ്തത്.

sameeksha-malabarinews

82 അംഗ നിയമസഭയില്‍ ബി.ജെ.പിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളാണുള്ളത്. ഇതിനു പുറമേ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനിലെ ആറ് അംഗങ്ങളും രണ്ട് ജെഡി (യു) അംഗങ്ങളും രണ്ടു സ്വതന്ത്രരുമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.
മന്ത്രിസഭാ യോഗത്തില്‍ ബിജെപിയില്‍ നിന്നും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുമുള്ള മന്ത്രിമാര്‍ പങ്കെടുത്തു. ജെഎംഎമ്മില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസ്- ജെഎംഎം സഖ്യം പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് തടയുന്നതിനാണ് നിയമസഭ പിരിച്ചുവിടുന്നതിന് മുണ്ടെയും ബിജെപിയും തീരുമാനം എടുത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!