ജീവിത ശൈലീരോഗ നിയന്ത്രണം: സെമിനാര്‍ നടത്തി

മലപ്പുറം: ജീവിത ശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ‘പുകയിലയുടെ ദൂഷ്യഫലങ്ങളും ജീവിത ശൈലീരോഗങ്ങളും’ എന്ന വിഷയത്തില്‍ ജില്ലാ തല സെമിനാര്‍ സംഘടിപ്പിച്ചു.

പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ. ഡോ.കെ.സക്കീന അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അസ്‌ലാം ഫാറൂഫ് വിഷയമവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ എച്ച്.സൈനുദ്ദീന്‍, പി.ടി.എ.വൈസ് പ്രസിഡന്റ് കൊടക്കാടന്‍ സലീം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി.ജോര്‍ജ്, ഡെ.ജില്ലാ മാസ് മീഡിയ ഓഫീസര്‍മാരായ പി.രാജു, കെ.പി.സാദിഖ്അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.അബ്ദുള്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top