ജീവകാരുണ്യം പ്രവര്‍ത്തനം; മലാളികളുടെ പങ്ക് മാതൃകാപരം; തിരുവഞ്ചൂര്‍

പെരിന്തല്‍മണ്ണ : ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകലിലും വിദേശ രാഷ്ട്രങ്ങളില്‍ മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

റിയാദിലെ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, സൗദി പാന്‍ ഇന്ത്യ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ആഗോള ബ്ലഡ് ഡോണേറ്റ് സൈറ്റിന്റെ ലോഞ്ചിങ് നിര്‍വഹിക്കുകയായിരുന്നു അദേഹം.

ഡയറക്ടര്‍ ഷാജി അരിപ്ര അധ്യക്ഷനായിരുന്നു. സൗദി പാന്‍ ഇന്ത്യാഫോറം ചെയര്‍മാന്‍ വികെ റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, ഹബീബ് പെരിന്തല്‍മണ്ണ, ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, അഡ്വ.ബെന്നി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top