HIGHLIGHTS : അമൃത്്സര്‍: ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊല ബ്രിട്ടീഷ്ചരിത്രത്തിലെ ഏ
റ്റവും അപമാനകരമായ സംഭവമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബുധനാഴ്ച പഞ്ചാബിലെ അമൃതസറിലെ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളുടെ സ്മാരകത്തിലെ സന്ദര്‍ശക പുസ്തകത്തിലാണ് കാമറണ്‍ ഇത് കുറിച്ചിട്ടത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് കാമറണ്‍ അമൃതസറിലെത്തിയത്.
‘ബ്രിട്ടീഷ് ചരിത്രത്തിലെ ലജ്ജാകരമായിരുന്നു ഇത്. ബ്രിട്ടീ്ഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചില്‍ സംഭവത്തെ പൈശാചികം എന്നാണ് വിശേഷിപ്പിച്ചത്. ഇവിടെ സംഭവിച്ചതൊന്നും ഞങ്ങള്‍ മറക്കില്ല.സമാധാനപരമായ പ്രക്ഷോഭങ്ങള്‍ നടക്കാനുള്ള അവകാശത്തിനായി ബ്രിട്ടണ്‍ എന്നും ഉറച്ച് നില്‍ക്കും’ കാമറണ്‍ സന്ദര്‍ശക പുസ്തകത്തില്‍ എഴുതി.

1919 ഏപ്രില്‍ 132 നാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനായ് ഒത്തുചേര്‍ന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തത്. ആയിരത്തോളം പേരയാണന്ന് ബ്രിട്ടീഷ് സൈന്യം നിമിഷങ്ങള്‍കകം ദാരുണമായി കൊന്നൊടുക്കിയത്.