ബാംഗ്ലൂര്‍ : ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് സിദ്ധീഖ് പൂനെ യാര്വ്വാദ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു. ഇയാളെ സഹതടവുകാരില്‍ ഒരാള്‍ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം.
കുപ്രസിദ്ധ ഭീകര പ്രവര്ത്തകന് യാസിന് ബട്കലിന്റെ അടുത്തയാളായ സിദ്ധിഖിനെ 2011 ലാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.


സിദ്ധിഖ് പ്രധാന സൂത്രധാരകനായ ബാംഗ്ലൂര്‍ ജര്‍മ്മന്‍ ബേക്കറിയില്‍ 2010 ഫിബ്രവരി 13 ന് നടന്ന സ്ഫോടനത്തില്‍ 17 പേര് മരിക്കുകയും 50 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Share news