HIGHLIGHTS : കണ്ണൂര്‍: നിരോധനാജ്ഞ ലംഘിച്ച് കണ്ണൂര്‍ എസ് പി ഓഫീസിലേക്ക്
കണ്ണൂര്‍: നിരോധനാജ്ഞ ലംഘിച്ച് കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സി പി എം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന് എന്നിവര്‍ക്കും മാര്‍ച്ചില്‍ പങ്കെടുത്ത ഇരുന്നൂറ്റമ്പതോളം പേര്‍ക്കുമെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മറ്റ് ഒന്‍പത് കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി പി എം മാര്‍ച്ച് നടത്തിയത്. ബുധനാഴ്ച കണ്ണൂരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

