ജനങ്ങളുടെ പണം അമ്പലനിലവറകളില്‍ കുഴിച്ചിടുന്ന രാജഭരണം ജനവിരുദ്ധം വിടി ബലറാം

തനിക്കെതിരെ ഫേസ്ബുക്കില്‍ വ്യക്തികേന്ദ്രീകൃത പ്രചരണം നടക്കുന്നു

സാമൂതിരിമാരുടെ പെന്‍ഷനെതിരെ സ്വന്തം ഫേസ്ബുക്ക് വാളില്‍ പ്രതികരിച്ചതിന് തനിക്കെതിരെ വ്യക്തികേന്ദ്രീകതമായി ആസൂത്രണ പ്രചരണം നടത്തുന്നുവെന്ന് ഹരിത എംഎല്‍എ വിടി ബല്‍റാം..

സമീപകാലത്ത് സവര്‍ണ്ണ വര്‍ഗ്ഗീയതക്കെതിരെയുള്ള സമീപനങ്ങളാണ് തനിക്കെതിരെ ഫേസ്ബുക്കിലൂടെ ഒരു കൂട്ടര്‍ പ്രചരണവുമായി രംഗത്തെത്താന്‍ കാരണമെന്ന് ബല്‍റാം പറഞ്ഞു.

ഇത് വിശദീകരിക്കുന്ന എംഎല്‍എയുടെ ഫേസ്ബുക്ക് വാളിലെ പോസ്റ്റിലും രാജഭരണകാലത്തെ ജനവിരുദ്ധനയങ്ങളെ രൂക്ഷമായി അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ഇന്നത്തേക്കാള്‍ പട്ടിണി നിലനിന്നിരുന്ന കാലത്ത് ജനങ്ങളുടെ ലക്ഷക്കണക്കിന് നികുതിപ്പണം അവര്‍ക്കുവേണ്ടി ചിലവഴിക്കാതെ അവയൊക്കെ ആഭരണരൂപത്തിലാക്കി എതെങ്ങിലും അമ്പലത്തിന്റെ നിലവറകളില്‍ കുഴിച്ചിട്ട രാജഭരണത്തിന്റെ ജനവിരുദ്ധതയെ ഇന്നും ന്യായീകരിക്കുന്നവരാണ് താന്‍് തൃത്താല മണ്ഡലത്തില്‍ ഫണ്ട് ചിലവഴിക്കാത്തതിനെ കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്നതെന്ന് ഈ പോസ്റ്റില്‍ ബല്‍റാം തുറന്നടിക്കന്നുണ്ട്.

നേരെത്ത രോഗശാന്തിക്കായി താഴ്ന്ന ജാതിക്കാരന്‍ ബ്രാഹ്മണരുടെ എച്ചിലിലയില്‍ കിടന്നുരുളുന്ന കര്‍ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെ ദൂരാചാരത്തിനെതിരെ എംഎ ബേബിയുടെ നേതൃത്വത്തില്‍ സമര നടത്തിയിരുന്നു. സമരം നടത്തിയ ബേബിക്കെതിരെ കര്‍ണാടക പോലീസ് കേസെടത്തതിനെതിരെ ആദ്യം പ്രതികരിച്ചത് വിടി ബല്‍റാം ആയിരുന്നു. അന്ന് പുതതലമുറയിലെ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ ഈ ദൂരാചാരത്തിനെതിരെ ധീരമായ നിലാപാടെടുത്തത് ശ്രദ്ധേയമായിരുന്നു. പിന്നീട് സാമൂതിരി കൂടംബത്തിലെ നിരവധി പേര്‍ക്ക് പഴയ രാജഭരണത്തിന്റെ പേരില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനെ എംഎല്‍എ വിമര്‍ശിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top