HIGHLIGHTS : കോട്ടയം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ഹൈക്കോടതി ജഡ്ജിയുടെ
കോട്ടയം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പിസി ജോര്‍ജ് രംഗത്ത്. കേസിലെ ജഡ്ജിയുടെ വിധി രാഷ്ട്രീയ പ്രസംഗം പോലെയാണെന്നാണ് ജോര്‍ജിന്റെ കണ്ടെത്തല്‍.
ഈ വിധിയെ ബഹുമാനിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അപ്പീല്‍ പോയില്ലെങ്കില്‍ താന്‍ അതിനെതിരെ രംഗത്തുവരുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
സുരേഷ് കറുപ്പിന്റെ ബന്ധുവാണ് ജഡ്ജിയന്ന കണ്ടെത്തലും പിസി ജോര്‍ജ് നടത്തിയിട്ടുണ്ട്.
മുമ്പ് പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി നടപടി വരുമെന്നുറപ്പായപ്പോള്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.