HIGHLIGHTS : ചേളാരി : ചാല ദുരന്തത്തെ തുടര്‍ന്ന്
ചേളാരി : ചാല ദുരന്തത്തെ തുടര്‍ന്ന് ചേളാരിയിലെ ഐഒസിയുടെ പാചക വാതക പ്ലാന്റിലേക്ക് മംഗലാപുരത്ത് നിന്ന് വരുന്ന ബുള്ളറ്റ് ടാങ്കറുകള്‍ വരാതായതോടെ വരും ദിനങ്ങളില്‍ മലബാറിലെ പാചകവാതക വിതരണം പൂര്‍ണമായും സത്ംഭിച്ചേക്കും. മൂന്ന് ദിവസത്തേക്കുള്ള പാചക വാതകം മാത്രമെ ഇനി ഇവിടെ സ്റ്റോക്ക് ഒള്ളു.
മംഗലാപുരം റിഫൈനറികളില്‍ നിന്ന് പാചകവാതകവുമായി വരുന്ന ബുള്ളറ്റ് ടാങ്കറുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണയില്‍ ഇവ പ്ലാന്റിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.