ചേളാരിയില്‍ സംഘര്‍ഷം; കല്ലേറ്; സിഐടിയു ജില്ലാ സെക്രട്ടറിക്ക് പരിക്ക്

ചേളാരി: തിരൂരങ്ങാടി പോളിടെക്‌നിക്കില്‍ സമരാനുകൂലികളകും യുഡിഎഫ് പ്വര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലും നിരവധി പേര്‍ക്ക് പരിക്ക് ഇതിനെ തുടര്‍ന്ന് ചേളാരി അങ്ങാടിയില്‍ സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വീണ്ടും ശക്തമായ കല്ലേറുണ്ടായി. കല്ലേറില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെപി ബാലകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. ഇദേഹത്തെ നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചേളാരി അങ്ങാടിയില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിന്‍സ് കുമാര്‍, മൂന്നിയൂര്‍ പഞ്ചായത്തംഗങ്ങളായ കരിമ്പില്‍ വേലായുധന്‍, നന്ദനന്‍ തുടങ്ങി നിരവധി പേര്‍ക്ക് പരിക്കുണ്ട്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സാദിക്കലിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top