Section

malabari-logo-mobile

പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ റിലീസിങ്ങിനൊരുങ്ങുന്നു

HIGHLIGHTS : പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ കാണുന്നത് പുലിവാലാകുമെന്ന ഭയം ഇനിവേണ്ട.

പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ കാണുന്നത് പുലിവാലാകുമെന്ന ഭയം ഇനിവേണ്ട. അടുത്താഴ്ച മുതല്‍ നെറ്റില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്ന വെബ്‌സൈറ്റ് ഒരുങ്ങുന്നു. വിഷോപ്ലസ് എന്ന സൈറ്റാണ് ആദ്യമായി മലയള സിനിമകള്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത് ചരിത്രം കുറിക്കുന്നത്.

ജനുവരി 2013 മുതല്‍ പുതിയ വെബ്‌സൈറ്റിന് തുടക്കം കുറിക്കുമെന്നാണ് ഈ കമ്പനിയുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇത് നിലവില്‍ വരുന്നതോടെ സിനിമകള്‍ റിലീസ് ചെയ്യുന്ന അതേദിവസം തന്നെ ഇന്റര്‍നെറ്റിലും സിനിമ കാണുന്നതിനുള്ള അവസരമാണ് വരാന്‍ പോകുന്നത്.

sameeksha-malabarinews

പക്ഷേ ഒരു സങ്കടകരമായ വാര്‍ത്തകൂടെയുണ്ട്. ഇന്ത്യയിലും ഏറ്റവുമധികം പ്രവാസിമലയാളികളുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇത് ലഭിക്കില്ല. എന്നാല്‍ യുകെ യും ഏമേരിക്കയുമടക്കമുള്ള മറ്റുരാജ്യങഅങളിലെ മലയാള്‍കള്‍ക്ക് ഇവ ലഭിക്കും.

മമ്മുട്ടിയുടെ മകനായ ദുല്‍ക്കര്‍ നായകനായ തീവ്രമാണ് ആദ്യ റിലീസിങ്ങ് ചിത്രം.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്ന് ടിക്കറ്റിന് പകരമായി ലഭിക്കുന്ന നവ്പര്‍ ഫീഡ് ചെയ്താല്‍ നമുക്ക് സിനിമകാണാം. ടിക്കറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ സിനിമ കണ്ടിരിക്കണമെന്നു മാത്രം.

www.vhwplex.com എന്നതാണ് ഈ  വെബ്‌സൈറ്റ് അഡ്രസ്സ്.

സ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!