ചേളാരിയില്‍ വാഹനാപകടം. ബസ്സ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു.

ചേളാരി : ചേളാരി ചേറക്കോട് ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രകരായ രണ്ടു പേര്‍ മരിച്ചു ഉച്ചയ്ക്കി 2.30 നാണ് അപകടം നടന്നത്.വെളിമുക്ക് ആലുങ്ങല്‍

അബ്ദള്‍ അസീസ
അലവികുട്ടി

സ്വദേശി നടുവിലപ്പാറ കാരാട് അബ്ദള്‍ അസീസ്(47) സംഭവസ്ഥലത്തുവച്ച് മരണപ്പെട്ടു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ മൂസക്കുട്ടിയുടെ മകന്‍ അലവിക്കുട്ടിയെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കോഴിക്കോട് നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ചേറക്കോട് പള്ളിക്കടുത്തുള്ള റോഡിലെ വളവില്‍ വച്ച് ഏതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ്സ് അമിതവേഗതയിലും റോങ്‌സൈഡിലുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസീസ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
അപകടം നടന്ന ഉടനെ ബസ്സ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. അപകടം നടന്ന് ഒരു മണിക്കൂറായിട്ടും പോലീസ് സംഭവസ്ഥലത്തെത്താത്തതില്‍ പ്രതിഷേധിച്ച് പിന്നീട് സ്ഥലത്തെത്തിയ തിരൂരങ്ങാടി എസ്‌ഐയെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

ഈ റൂട്ടില്‍ തിരൂര്‍- കോഴിക്കോട് ബസ്സുകള്‍ അമിത വേഗതയില്‍ സഞ്ചരിച്ച് മുമ്പും അപകടങ്ങള്‍ സംഭവിച്ചിരുന്നു. തുടരെയുണ്ടായി കൊണ്ടിരിക്കുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top