HIGHLIGHTS : ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാക്കേസില്‍ 1 മുതല്‍ 3 വരെ
ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാക്കേസില്‍ 1 മുതല്‍ 3 വരെ പ്രതികള്‍ന്ക്ക് 10 വര്‍ഷം കഠിന തടവ്. നാലാം പ്രതി കനകേശ്വരിക്ക് 5 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മഞ്ചേരി അതിവേഗക്കോടതി ജഡ്ജി സതീഷ് ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. കനകേശ്വരിക്ക് ചെറിയ കുട്ടിയുള്ളതിനാലാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്.
കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ വെറുതെ വിട്ടിരിക്കുന്നു. കോട്ടയം മേലുകാവ് ഉള്ളനാട് വാണിയം പുരക്കല്‍ ജോസഫ് എന്ന ജെയ്‌സണ്‍ (ജോമോന്‍ ബാബു 50) തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ട്‌ശ്ശേരിക്കാവില്‍ ഷിബു എന്ന അജേഷ് (39) കൊയിലാണ്ടി മൂടാടിങ്ങലതത് എന്‍ രാധാകൃഷ്ണന്‍ (50) എന്നിവര്‍ക്കാണ് 10 വര്‍ഷം കഠിന തടവ് വിധിച്ചത്. കേസിലെ അഞ്ചാം പ്രതിയായ വൈത്തിരി കുന്നത്ത് എടവക പാലക്കല്‍ സൈനു എന്ന സൈനുദ്ദീനെ (42) നെയാണ് തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടത്.

പ്രതികള്‍ക്കെതിരെ ആറ് ഇന്ത്യന്‍ ക്രിമിനല്‍ വകുപ്പുകളും സ്‌ഫോടക വസ്തു നിരോധ ആക്ടിലെ മൂന്ന്, നാല് – ബി എന്നീ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം അതി്രകമിച്ചുകയറല്‍, കവര്‍ച്ച, ഷെല്‍ഫ് കുത്തിത്തുറക്കല്‍,കുറ്റകരമായ ഗാഢാലോചനയിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു.
2007 ഡിസംബര്‍ 30 ന് ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ താഴെ കോണ്‍ക്രീറ്റ് തുരന്ന് 80 കിലോ സ്വര്‍ണവും 25 ലക്ഷവും കവര്‍ന്നു എന്നതാണ് കേസ്. രണ്ടും കൂടി 6,19,53,448 രൂപയുടെ മുതലായാണ് 2008 ല്‍ പോലീസ് തിട്ടപ്പെടുത്തിയത്.
അഞ്ചുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു പ്രതികള്‍. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. കെ.പി ദാമോദരന്‍നമ്പ്യാര്‍,അഡ്വ ഇകെ. വാസന്‍, അഡ്വ. ബിഭവിഭ ദീപു എന്നിവരെ നിയമിച്ചാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
MORE IN പ്രധാന വാര്‍ത്തകള്‍
