ചെമ്മാട്ട് ഒന്നരക്കിലോ കഞ്ചാവുമായി ബംഗാളി പിടിയില്‍

തിരൂരങ്ങാടി: മലപ്പുറം ജില്ലയില്‍ പോലീസ് കഞ്ചാവ് വേട്ട തുടരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മാഫിയാ സംഘത്തിന്റെ കണ്ണിയായ ബംഗാളി യുവാവ് ഒന്നരകിലോ കഞ്ചാവുായി ചെമ്മാട്ട് പിടിയിലായി. പശ്ചമ ബംഗാളിലെ കോട്ടിമാലി ജില്ലയിലെ സില്‍ഖരിഗഡ് സ്വദേശി നിരോധ് മണ്ഡല്‍(24) ആണ് ഒന്നരകിലോ കഞ്ചാവുമായി പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചെമ്മാട് ദാറുല്‍ഹുദ യൂണിവേഴ്‌സിറ്റിക്ക് സമീപം മാനിപ്പാടത്ത് വെച്ച് രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരൂരങ്ങാടി എസ്‌ഐ എ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. സംഘത്തിലെ പ്രധാന കണ്ണിയും ഒഡീഷ സ്വദേശി ജഗനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എഎസ്‌ഐ ഉണ്ണികൃഷന്‍, മോഹന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍, മോഹന്‍ദാസ്, സത്യന്‍, കുമാരന്‍കുട്ടി എന്നിവര്‍ക്ക് പുറമെ തിരൂരങ്ങാടി തഹസില്‍ദാര്‍ സി. അബ്ദുള്‍ റഷീദും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top