HIGHLIGHTS : ചെന്നൈ : ചെന്നൈയില്‍ ബസ് ഫ്‌ളൈ ഓവറില്‍നിന്ന്
ചെന്നൈ : ചെന്നൈയില്‍ ബസ് ഫ്‌ളൈ ഓവറില്‍നിന്ന് താഴേക്ക് മറിഞ്ഞു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അണ്ണാ ഫ്‌ളൈ ഓവറില്‍ വച്ചാണ് അപകടമുണ്ടായത്.
ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ്സിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന്് മേല്‍പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്് ബസ് താഴേക്ക്് മറിയുകയായിരുന്നു. ബസ്് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്.

അപകടത്തില്‍ പരിക്കേറ്റവരെ ചെന്നൈ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.