HIGHLIGHTS : മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയെരുതെന്ന് ജോര്‍ജ്ജ് കോട്ടയം:
മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയെരുതെന്ന് ജോര്‍ജ്ജ്
കോട്ടയം: ഈരാറ്റുപേട്ട ടൗണില്‍ ചീഫ് വിപ്പ് പിസിജോര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു. വൈകീ്ട്ട് ആറുമണിയോടെ ജോര്‍ജ്ജിന്റെ കോലം കത്തിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ അടുത്തേക്ക് അതു വഴി കടന്നുപോകുകയായിരുന്ന പിസിജോര്‍ജ്ജ് ചെന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ കോലമാണോ കത്തി്ക്കുന്നതെന്നാരാഞ്ഞ ജോര്‍്ജ്ജിനെ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ കൂകുവിളിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി

സംഭവമറിഞ്ഞ് യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകരും സഥലത്തെത്തിയതോടെ വന്‍സംഘര്‍ഷാവസ്ഥയായി സംഭവത്തില്‍ പ്രകോപിതനായ പിസി ജോര്‍ജ്ജ് റോഡില്‍ കസേരയിട്ട് അവിടെ കുത്തിയിരുന്നു.. സംഘര്‍ഷം രൂക്ഷമായതോടെ ജോര്‍ജ്ജിനെ പോലീസ് തൊട്ടടത്ത കടയ്ക്കുള്ളിലേക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.ഇതോടെ ഈ കടയ്ക്ക് നേരെ കല്ലേറുണ്ടായി പിന്നീട് പാല ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘമെത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവു വന്നത്.
സംഭവത്തെ തുടര്‍ന്ന് പിസി ജോര്‍ജ്ജ് അതിരൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ്സ് എ വിഭാഗത്തേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചത്. ഉമ്മന്‍ചാണ്ടി തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ ചന്തകളാണ് തനിക്കെതിരെ പ്രശനങ്ങളുണ്ടാക്കിയെതെന്നും പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു
MORE IN പ്രധാന വാര്‍ത്തകള്‍
