HIGHLIGHTS : ദില്ലി രാജ്യത്ത് ചില്ലറവ്യാപാര വില്‍പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്ന

ദില്ലി രാജ്യത്ത് ചില്ലറവ്യാപാര വില്‍പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്ന വിഷയത്തില്‍ ലോകസഭയില്‍ വോട്ടെടുപ്പോടെയെ ചര്‍ച്ചയാകാവു എന്ന പ്രതിപക്ഷ നിലപാട് കര്‍ക്കശമാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ അയയുന്നു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ എതിരെല്ലെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍നാഥ് വ്യക്തമാക്കി.
എന്നാല്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ല പാര്‍ലിമെന്ററി രംഗത്ത് സൃഷ്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലും എസ്പിയും തങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസിന്റ് ഊ ധൈര്യത്തിന് പുറകില്‍
ഇന്നലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും മന്‍മോഹന്‍ സിങ്ങും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ വോട്ട് നടത്തുകയാണെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് മുലായം സിങ് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്.
ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപ പ്രശ്‌നത്തില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ലോക്‌സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസും നിലപാട് മാറ്റി.