ചിറമംഗലം റെയില്‍വേ ഓവുപാലത്തിനടിയിലൂടെയുള്ള ഗതാഗതം വിലക്കി

പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ റെയില്‍വേ ഓവുപാലത്തിനടിയിലൂടെയുള്ള വാഹന ഗതാഗതം റെയില്‍വേ വിലക്കി. റെയില്‍വേ അധികൃതര്‍ ഈ വഴി ക്രോസ് ബാര്‍ കെട്ടി ഭാഗികമായി അടച്ചു. ചിറമംഗലത്തുനിന്നും അറ്റത്തങ്ങാടിയിലേക്കുളള ഓട്ടോറിക്ഷയടക്കമുള്ള ചെറു വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയായിരുന്നു ഇത്.

എന്നാല്‍ രാത്രി കാലങ്ങളില്‍ മണല്‍കടത്ത് സംഘങ്ങള്‍ ഗുഡ്‌സ് ഓട്ടോ ഉപയോഗിച്ച് ഇതുവഴി മണല്‍ കടത്തുന്നതിനിടെ വാഹനം പാലത്തിലിടിച്ച് ഓവുപാലത്തിന്റെ ചെങ്കല്‍കെട്ടുകള്‍ ഇളകി തുടങ്ങിയതോടെയാണ് റെയില്‍വേ ഗതാഗതം തടഞ്ഞതെന്നാണ് സൂചന.

ഇനി മുതല്‍ ടൂവീലര്‍ മാത്രമായിരിക്കും ഈ വഴി കടന്നു പോകുക.

 

Share news
error: Content is protected !!
Scroll to Top