Section

malabari-logo-mobile

ചിട്ടികമ്പനികളില്‍ വ്യാപക റെയ്ഡ്; പരപ്പനങ്ങാടിയില്‍ മാരുതി ചിറ്റ്‌സ് സീല്‍ചെയ്തു.

HIGHLIGHTS : മലപ്പുറം : മലപ്പുറം ജില്ലയില്‍ ജില്ലാ

മലപ്പുറം : മലപ്പുറം ജില്ലയില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ചിട്ടികമ്പിനികളില്‍ നടന്ന റെയ്ഡില്‍ പലയിടത്തും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. മതിയായ രേഖകള്‍ ഇല്ലാത്തതിന് ജനക്ഷേമ മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരപ്പനങ്ങാടി ബ്രാഞ്ച് പോലീസ് സീല്‍ ചെയ്തു.

റെയ്ഡില്‍ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാകാലങ്ങളല്‍ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇവരുടെ കൈവശമുള്ളത് 1984 ല്‍ കാശ്മീരില്‍ രജിസ്റ്റര്‍ചെയ്ത ഒരു രേഖ മാത്രമാണെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. കല്പറ്റയാണ് ഈ കമ്പിനിയുടെ കേരളത്തിലെ ആസ്ഥാനം

ഇന്ന് വൈകീട്ടോടെയാണ് ജില്ലയിലെ വിവിധ നഗരങ്ങളിലുള്ള ചിട്ടികമ്പിനികളില്‍ പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് രാത്രി ഏറെ വൈകിയും തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രാദേശികം