‘ചിക്കന്‍ഫ്രൈ’യില്‍ പുഴു; കെ എഫ് സി റസ്റ്റോറന്റ് പൂട്ടി.

തിരു : പ്രമുഖ അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെന്റകി ഫ്രൈഡ് ചിക്കന്‍(കെഎഫ്‌സി) തിരുവനന്തപുരം ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ഫ്രൈയിലാണ് പുഴുവിനെ കണ്ടത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി റസ്‌റ്റോറന്റ് താല്‍ക്കാലികമായി പൂട്ടിച്ചു.

സംഭവത്തെ തുടര്‍ന്ന് കെഎഫ്‌സിയുടെ കൊച്ചിയിലെയും കോഴിക്കോട്ടേയും റസ്‌റ്റോറന്റുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ ഇവിടെ നത്തിയ പരിശോധനയില്‍ അഞ്ച് മാസം പഴക്കമുള്ള ചിക്കന്‍ വരെ ഉണ്ടെന്ന്പറയപ്പെടുന്നു.

തിങ്കളാഴ്ച വിദേശ മലയാളികളായ പാലക്കാട് സ്വദശി ഷൈജുവും തന്റെ ഭാര്യയും കുട്ടിയും ബന്ധുക്കളുായി ഈ റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കവെയാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ജീവനക്കാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

Related Articles