ചാന്ദ്രയാത്രാ സ്മരണയില്‍ കുട്ടിക്കൂട്ടത്തിന്‍്റെ ‘ചന്ദ്രോത്സവം’

മലപ്പുറം: ചാന്ദ്രദിനാചരണത്തിന്‍െറ ഭാഗമായി ‘കുട്ടിക്കൂട്ട’ത്തിന്‍െറ ആഭിമുഖ്യത്തില്‍ പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‘ചന്ദ്രോത്സവം’ നടത്തി. കവിത രചനാ മത്സരം, ചാന്ദ്രകവിതാലാപനം, അമ്പിളിമാമനെ അടുത്തറിയാം, ‘ചന്ദ്രനെത്തേടി’ ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോയായിരുന്നു ആഘോഷം. കൈരളി പട്ടുറുമാല്‍ ഫെയിം റംസി പന്തലൂര്‍, ബെന്നി വര്‍ഗീസ്, ശ്രീനിവാസന്‍, ജോബിന്‍, ടി. ശ്രീരാജ്, നന്ദന, കെ.വി. അഖില എന്നിവര്‍ ചന്ദ്രന്‍ വിഷയമായ പ്രശസ്ത ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. എം. കുഞ്ഞാപ്പ, അനീഷ് രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐ.പി. ബാബു സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.

 

Related Articles