ചലച്ചിത്ര തിരക്കഥാ ശില്‍പ്പശാല:

കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പും സയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി ചലച്ചിത്ര തിരക്കഥാ ശില്‍പ്പശാല 21,22 തീയതികളില്‍ കോഴിക്കോട് നളന്ത ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രമുഖ പരിസ്ഥിതി ചലച്ചിത്രകാരന്മാരായ എം.എ റഹ്മാന്‍, പി. ബാലന്‍, ഒ.കെ. ജോണി, പി.വി ഗംഗാധരന്‍, കെ.പി. കുമാരന്‍, ആര്‍ ശരത്, നേമം പുഷ്പരാജ്, കെ.പി ശശി, മനില.സി മോഹന്‍, ഷൈനി ജേക്കബ് ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 വയസ്സു മുതല്‍പ്രായമുള്ളവര്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കു മാത്രമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447632727, 9446505403,9744829459.

Share news
error: Content is protected !!
Scroll to Top