ചമ്രവട്ടം അയ്യപ്പക്ഷേത്ര നടപ്പാലം തുറന്നു

തിരൂര്‍ : ചടമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് നിര്‍മിച്ച നടപ്പാലം ഭക്തര്‍ക്ക് തുറന്നു കൊടുത്തു. പുഴയോര ഭിത്തിയില്‍ നിന്നും പ്രത്യേകമായി നിര്‍മിച്ച നടപ്പാലത്തിന്റെ ഉദ്ഘാടനം കെ ടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു. ഇതോടൊപ്പം ഭാരതപുഴയിലെ ക്ഷേത്ര തുരുത്ത് സംരക്ഷിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും ലഭിച്ച വൃക്ഷത്തൈ നടലും കെ.ടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു.

20 മീറ്റര്‍ നീളത്തിലും 1.5 മീറ്റര്‍ വീതിയിലുമാണ് ക്ഷേത്രത്തിലേക്ക് നടപ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. ചമ്രവട്ടം റഗുലേറ്റര്‍ മഴക്കാലത്ത് തുറക്കുന്നതുമൂലം ക്ഷേത്ര തുരുത്തിന് ചുറ്റം വെള്ളം കയറും എന്നതിനാലാണ് നടപ്പാലം നിര്‍മ്മിച്ചത്.

Share news
error: Content is protected !!
Scroll to Top