HIGHLIGHTS : തിരു : സി പി ഐ എം മുന്‍ എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി

തിരു : സി പി ഐ എം മുന്‍ എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കാന്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പാര്‍ട്ടി ഓഫീസ് ദുരുപയോഗം ചെയ്തു എന്നതിന്റെ പേരില്‍ നിലവില്‍ നടപടിയില്‍ നിലവില്‍ നടപടിയില്‍ നില്‍ക്കുന്ന ആളാണ് ഗോപി കോട്ടമുറിക്കല്‍.
ഒളിക്യാമറ വിവാദവുാമായി ബന്ധപ്പെട്ടും 4 പേര്‍ക്കെതിരെയും നടപടിയുണ്ടാകും. കെ എ ചക്കോച്ചനെ സസ്‌പെന്റ് ചെയ്യുകയും എംപി പത്രോസ്,ടി.കെ മോഹന്‍,പിഎസ് മോഹന്‍ എന്നിവരെ പാര്‍ട്ടിയില്‍ തരംതാഴ്ത്താനും സ്രെട്ടറിയേറ്റ് തീരുമാനിച്ചു.
കൂടാതെ വിവാദ പ്രസംഗം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്താന്‍ ധാരണയായി എന്നാണ് സൂചന.