HIGHLIGHTS : കുറ്റിപ്പുറം: പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഗോതമ്പ് പങ്കിട്ടെടുത്ത് വീട്ടില്‍ കൊണ്ടുപോയ
കുറ്റിപ്പുറം: പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഗോതമ്പ് പങ്കിട്ടെടുത്ത് വീട്ടില്‍ കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകരെയാണ് സ്ഥലം മാറ്റിയത്.
റോഡില്‍ നിന്ന് വീണുകിട്ടിയ ഗോതമ്പെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ഗ്രേഡ് എസ്‌ഐമാരും സംഘവും ഗ്രേഡനുസരിച്ച് പങ്കിട്ടെടുത്തതാണ് വിവാദമായത്. സ്‌പെഷല്‍ ബ്രാഞ്ച് ഈ സംഭവം ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് ചെയ്യുകയും അദേഹം വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഈ അന്വേഷണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് പോലാസ് ചീഫ് പോലീസുകാരെ സ്ഥലം മാറ്റിയത്.

കുറ്റിപ്പുറം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മാരായ മോഹനന്‍, സുബ്രഹ്മണ്യന്‍ പോലീസുകാരായ മോഹന്‍ദാസ്, ബിജു, ഡ്രൈവര്‍ ഗോപാല കൃഷ്ണന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.