ഗൃഹനാഥയെ ആക്രമിച്ച് 8 പവന്‍ കവര്‍ന്നു.

തിരൂരങ്ങാടി: നിസ്‌കാരത്തിനായി വുളുവെടുക്കാന്‍ വീടിന് പുറത്തിറങ്ങി പ്രായമുള്ള ഗൃഹനാഥയെ ആക്രമിച്ച് മോഷ്ടാവ് സ്വര്‍ണ കവര്‍ന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന മകളുടെ മാലയും മോഷ്ടിക്കപ്പെട്ടു.

ഇന്നു പുലര്‍ച്ചെ നാലു മണിക്ക് വെളിമുക്ക് പടിക്കലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ചാണത്ത് സഫിയയയുടെ ഉമ്മ വീടിന് പുറത്തിറങ്ങിയപ്പോള്‍ മോഷ്ടാവ് ഇവരുടെ വായില്‍ തുണികുത്തിക്കയറ്റി കാതിലെയും കഴുത്തിലെയും ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു. തുടര്‍ന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സഫിയയുടെ കയ്യിലെ വള മുറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഫിയ ഉറക്കമുണര്‍ന്ന് ബഹളം വച്ചതിനെ തുര്‍ന്ന് കള്ളന്‍ ഇവരുടെ മാലപൊട്ടിച്ചോടുകയായിരുന്നു. തുടര്‍ന്ന് വീടിനു പുറത്തിറങ്ങിയപ്പോഴാണ് ഉമ്മ ബോധരഹിതയായി കിടക്കുന്നത്് കണ്ടത്.

തിരൂരങ്ങാടി പോലീസ് കേസെടുത്ത്്് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top