ഗുണ്ടകളുടെ കുടിപ്പക 2 പേര്‍ വെട്ടേറ്റു മരിച്ചു.

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പുതുകാട് ഇഷ്ടിക കളത്തിലെ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് സ്വദേശികളായ ജംഷീര്‍, ഗോപി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണ്. 12 ഓളം വരുന്ന സംഘമാണ് ഇന്നലെ രാത്രിയില്‍ ഇഷ്ടിക കളത്തിലെത്തി ഇവരെ വെട്ടിയതെന്നാണ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇവരുടെ ഒപ്പമുണ്ടായിരുന്ന ആളുടെ മൊഴി.

കുറച്ച് ദിവസം മുന്‍പ് പുതുക്കാട്ടെ ഒരു ബാറില്‍ വെച്ച് മറ്റൊരു ഗുണ്ടാസംഘവുമായി ഇവര്‍ വാക്കുതര്‍ക്കവും കശപിശയുമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top