HIGHLIGHTS : ഗുജറാത്തില്‍ നടന്ന ഉപതെരെഞ്ഞടുപ്പുകളില്‍ ബിജെപിക്ക് വന്‍വിജയം കോണ്‍ഗ്രസില്‍ നിന്ന് 6 നിയമസഭാസിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി വിജയമാഘ...

ഗുജറാത്തില്‍ നടന്ന ഉപതെരെഞ്ഞടുപ്പുകളില്‍ ബിജെപിക്ക് വന്‍വിജയം കോണ്‍ഗ്രസില്‍ നിന്ന് 6 നിയമസഭാസിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി വിജയമാഘോഷി്‌ക്കുന്നത്.പോര്‍ബന്തര്‍, ബനാസ്‌കന്ത എന്നീ ലോകസഭാ സീറ്റുകളുല്‍ യഥാക്രമം 1.28 ലക്ഷം വോട്ടിന്റെയും, 71,000 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ബിജെപി വിജയിച്ചിരിക്കുന്നത്.
ബീഹാറില്‍ ജെഡിയുവിന് തിരച്ചടി നേരിട്ടു.. തിരഞ്ഞെടുപ്പ് നടന്ന മഹാരാജ്‌ഗഞ്ചില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ പ്രഭുനാഥ് സിങ് ഒരു ലക്ഷത്തിമുപ്പത്തിഏഴായിരം വോട്ടുകള്‍ക്കാണ് വിജയി്‌ച്ചത്. 2005ല്‍ നിതീഷ് കുമാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ജെഡിയു ബീഹറില്‍ തോല്‍ക്കുന്നത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം കുറഞ്ഞെങ്ങിലും ഹൗറ ലോകസഭാ സീറ്റ് നിലനിര്‍ത്തി. 27015 വോട്ടുകള്‍ക്ക് തൃണമുല്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിന് തോല്‍പിച്ചു.കോണ്‍ഗ്രസ് ഇവിടെ ഏറെ പിന്നിലാണ്.
photo courtesy ndtv