HIGHLIGHTS : ദില്ലി : ഗീതിക ശര്‍മ്മ ആത്മഹത്യ
ദില്ലി : ഗീതിക ശര്‍മ്മ ആത്മഹത്യ കേസില്‍ കുറ്റാരോപിതനായ മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ ഗോയല്‍ കന്ദ കീഴടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് കന്ദ കീഴടങ്ങിയത്. ഡല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇദേഹത്ത ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. 11 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു കന്ദ.
കന്ദയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മ ഈ മാസം അഞ്ചിനാണ് ഡല്‍ഹിയിലെ വസതിയില്‍ തൂങ്ങിമരിച്ചത്.

ഗീതികയുടെ ആത്മഹത്യാക്കുറിപ്പില്‍ കന്ദയുടെയും കന്ദയുടെ ജീവനക്കാരിയായ അരുണ ചാന്ദയുടെയും പീഢനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അരുണയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.