Section

malabari-logo-mobile

ഗോവന്‍ മോഡല്‍ ജലടൂറിസം ; ചമ്രവട്ടത്ത്

HIGHLIGHTS : തിരൂര്‍ : ഇനി നമുക്ക് വാട്ടര്‍ സ്‌കൂട്ടറോടിക്കാനും

തിരൂര്‍ : ഇനി നമുക്ക് വാട്ടര്‍ സ്‌കൂട്ടറോടിക്കാനും പാരാഗ്ലൈഡിങ് നടത്താനും ഗോവയില്‍ പോകണമെന്നില്ല. നാടിന്റെ അനുഗ്രഹമായ ചമ്രവട്ടം പദ്ധതിപ്രദേശത്ത് ജലടൂറിസത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉയരുന്നു.

ചമ്രവട്ടം പദ്ധതിപ്രദേശത്തെ ഭാരതപുഴയും തീരവും ഉള്‍പ്പെടുന്ന ഒരു ബൃഹത് ടൂറിസം പദ്ധതിയുടെ സാധ്യതാപഠനത്തിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ഗോവയിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഡയറക്ടര്‍ സുധീഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് ചമ്രവട്ടത്തെത്തി. എംഎല്‍എ കെ ടി ജലീലുമൊത്ത് ഈ സംഘം പദ്ധതിപ്രദേശത്ത് മൂന്ന് മണിക്കൂറോളം ബോട്ടില്‍ സഞ്ചരിച്ചു.

sameeksha-malabarinews

പാലത്തിനടുത്തെ ഒരു കിലോമീറ്റര്‍ വീതിയും 12 കിമി വീതിയുമുള്ള ഭാരതപുഴ ജലടൂറിസത്തിന് ഏറെ അനുയോജ്യമാണെന്നും വാട്ടര്‍ സ്‌കൂട്ടര്‍, പാരാഗ്ലൈഡിങ്, സ്പീഡ് ജലടൂറിസതുടങ്ങിയ വാട്ടര്‍സ്‌പോര്‍ട്‌സ് ഇനങ്ങള്‍ ഇവിടെ ടൂറിസത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താമെന്നും സംഘം വിലയിരുത്തി.

ചമ്രവട്ടംപാലം വന്നതോടെ വികസനകുതിപ്പ് നടത്തിയ ഈ പ്രദേശം ഇനി കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പ്രധാനമായ ഒരിടം പിടിച്ചേക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!