HIGHLIGHTS : തിരു: ഗണേഷ് യാമിനി പ്രശ്‌നം ചര്‍ച്ച ചെയ്ത് സമയം
തിരു: ഗണേഷ് യാമിനി പ്രശ്‌നം ചര്‍ച്ച ചെയ്ത് സമയം കളയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യാമിനിക്കെതിരായി കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഗണേഷിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതെസമയം ഗണേഷ് കുമാര്‍ യാമിനി വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി ഗാര്‍ഹിക പീഡനത്തെ കുടുംബപ്രശ്‌നമായി ഒതുക്കുകയാണെന്നും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പ്രതിപക്ഷനേതാവ് വിഎസ് പറഞ്ഞു.

